
പ്രധാനമന്ത്രി നരേന്ദ്ര മോദി കോ വിഡ് വാക്‌സിൻ സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി കുത്തിവെപ്പ് സ്വീകരിച്ചത്. ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ ആണ് പ്രധാനമന്ത്രി നടത്തിയത്. ഡൽഹി എയിംസിൽ നിന്നാണ് അദ്ദേഹം ആദ്യ ഡോസ് സ്വീകരിച്ചത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്കോ വിഡ്ൻ്റെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. കോ വിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഡോക്ടർമാരും ശാസ്ത്രജ്ഞരും പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. യോഗ്യരായവരോട് വാക്‌സിൻ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു എന്നും എല്ലാവർക്കും ഒരുമിച്ച് ഇന്ത്യയെ കോ വിഡ് മുക്തമാക്കാമെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.