
തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടിൽ.. ഇന്നു മുതൽ വേനൽ മാസം തുടങ്ങുന്നതോട് കൂടി കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇപ്പോൾ തന്നെ 35 ഡിഗ്രി സെൽഷ്യസിനോടടുത്ത് ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ ചൂട് വീണ്ടും വർധിക്കുമെന്നാണ് കരുതുന്നത്.
അതിനിടെ, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു. 81 ദശലക്ഷം യൂണിറ്റ് ആണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. സംസ്ഥാനത്ത് ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 81.84 ദശലക്ഷം യൂണിറ്റ്.എന്നാൽ പതിവില്ലാതെ ഇത്തവണ ഫെബ്രുവരിയിൽ തന്നെ ഉപഭോഗം കുത്തനെ കൂടിയിരിക്കുകയാണ്.