നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രചരണ വാക്യം പുറത്തിറക്കി…

Thrissur_vartha_new_ldf_politics

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രചരണ വാക്യം പുറത്തിറക്കി. ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നാണ് പുതിയ മുദ്രാവാക്യം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.

thrissur news

പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോര്‍ഡുകള്‍ പ്രധാനനഗരങ്ങളിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്നായിരുന്നു 2016-ലെ എല്‍.ഡി.എഫ് പ്രചരണ വാചകം. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ തരംഗമായിരുന്ന പ്രചരണ മുദ്രാവാക്യമായിരുന്നു ഇത്.

‘ഉറപ്പാണ് എല്‍.ഡി.എ എന്ന സോഷ്യല്‍ മീഡിയയിലും ഈ വാചകം ഉപയോഗിച്ചായിരിക്കും പ്രചരണം. തുടര്‍ഭരണം മുന്നില്‍കണ്ടുള്ളതാണ് ഈ പ്രചരണ വാചകം. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള പരസ്യ ബോര്‍ഡുകള്‍ക്കൊപ്പം സര്‍ക്കാറിന്റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.