
നിയമസഭാ തെരഞ്ഞെടുപ്പ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. നേരത്തെ മാർച്ച് ഏഴിന് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 24ന് യോഗം ചേർന്നിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗത്തിൽ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണർമാരും പങ്കെടുത്തിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗത്തിൽ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണർമാരും പങ്കെടുത്തിരുന്നു.