ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ബീമ ജ്യോതി എന്നപേരിൽ പുതിയ പദ്ധതി അവതരിപ്പിച്ചു.

Thrissur_vartha_flife_insurance_airport

20 വർഷം വരെ ഗ്യാരണ്ടീഡ് അഡീഷൻ നൽകുന്ന എൻഡോവ്മെൻറ് പദ്ധതി എൽഐസി അവതരിപ്പിച്ചു. പോളിസി കാലാവധിയെക്കാൾ അഞ്ചുവർഷം കുറഞ്ഞ കാലാവധിയിൽ പ്രീമിയം അടച്ചു തീർക്കാം. 90 ദിവസം പ്രായമായ കുട്ടികൾ മുതൽ 60 വയസുവരെ പ്രായമായവർക്ക് ഈ പദ്ധതിയിൽ ചേരാം. ഇൻഷൂറൻസ് തുകയുടെ 125% റിസ്ക് കവറേജ് ലഭിക്കും. ക്രിട്ടിക്കൽ ഇൽനെസ്സ് ബെനിഫിറ്റ്, ടേo റൈഡർ, ആക്സിഡൻറ് ബെനിഫിറ്റ്, പ്രീമിയം വെയ് വർ ബെനിഫിറ്റ് എന്നീ റൈഡറുകൾ ലഭ്യമാണ്.

thrissur district

തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ നടന്ന ചടങ്ങിൽ മാർക്കറ്റിംഗ് മാനേജർ ശ്രീ എസ് പ്രേംകുമാർ പദ്ധതിയുടെ വിപണനം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ മാനേജർ സെയിൽസ് ശ്രീ എസ് സക്കീർ മാനേജർ പേഴ്സണൽ ശ്രീമതി ദീപ എം തോമസ്, മാനേജർ ഡയറക്ട് മാർക്കറ്റിംഗ് ശ്രീ ആർ രാകേഷ് എന്നിവർ സംബന്ധിച്ചു.