
മലപ്പുറം ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി പുളിക്കൽ ഫിറോസ് എന്ന ബാബു (38) നെ മഞ്ചേരി പോലീസും ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും ചേർന്ന് മഞ്ചേരി മുട്ടിപ്പാലത്ത് വച്ചു പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.