പഞ്ചായത്ത് ഉദ്യോഗസ്ഥനു വേണ്ടി 25,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് പി.ഡബ്ല്യൂ.ഡി കരാറുകാരനെ തൃശൂര്‍ വിജിലന്‍സ് സ്ക്വാഡ് അറസ്​റ്റ്​ ചെയ്തു…

കേച്ചേരി: ചൂണ്ടല്‍ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്പർ ഇട്ട് തെരാം എന്ന് പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥനു വേണ്ടി 25,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് പി.ഡബ്ല്യൂ.ഡി കരാറുകാരനെ തൃശൂര്‍ വിജിലന്‍സ് സ്ക്വാഡ് അറസ്​റ്റ്​ ചെയ്തു. കേച്ചേരി സ്വദേശി കൊടക്കാട്ടില്‍ വീട്ടില്‍ സനല്‍ കെ. സത്യനെയാണ് വിജിലന്‍സ് അറസ്​റ്റ്​ ചെയ്തത്. പ്രതിയില്‍ നിന്ന് 25,000 രൂപയും ഫോണും വിജിലന്‍സ് കസ്​റ്റഡിയിൽ എടുത്തു.

thrissur news

ചൊവ്വാഴ്​ച വൈകീട്ട് കേച്ചേരി സെന്‍ററിലെ ശങ്കര കോംപ്ലക്സിലാ യിരുന്നു സംഭവം. വടക്കാഞ്ചേരി കല്ലംപാറ സ്വദേശി ഉഉദയകുമാറിന്‍റ പരാതിയിലാണ് അറസ്​റ്റ്​. ചൂണ്ടല്‍ സെന്‍ററില്‍ ഗുരുവായൂര്‍ റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്പർ കിട്ടാന്‍ വേണ്ടി പണം കൈമാറുന്നതിനിടെയാണ് കരാറുകാരനെ വിജിലന്‍സ് പിടികൂടിയത്.