സ്ടാ​ഗ് ഇല്ലാതെ പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്…

കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗില്ലാതെ എത്തിയ വാഹനങ്ങളാണ് കുടിങ്ങി കിടക്കുന്നത്. ഒരു കിലോ മീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ്. അതേസമയം, ഫാസ്ടാഗില്ലാത്ത കെ. എസ്. ആർ. ടി സി.യ്ക്ക് ടോൾ ബൂത്തുകളിൽ താൽക്കാലിക ഇളവ് അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഇരട്ടിത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്നു മുതൽ ഒരു ലെയിനിലും ഇളവില്ലെന്ന മാറ്റം അറിഞ്ഞിരുന്നില്ലെന്നാണ് മിക്കവരും പറയുന്നത്.

thrissur district

ഇന്നു പുലർച്ചെ മുതലാണ് ടോൾ പ്ലാസകളിൽ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയത്. ടോൾ പ്ലാസയിലെത്തുന്നതിന് 30 മിനുട്ട് മുമ്പേ ഇവ ചാർജ്ജുണ്ടോ എന്നുറപ്പ് വരുത്തണം. ടാഗ് പ്രവർത്തന രഹിതമാണെങ്കിലും ഇരട്ടിതുട പിഴ അടയ്ക്കേണ്ടി വരും.

ബാങ്കുകൾ, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് പോർട്ടലുകൾ, ദേശീയപാത അതോറിട്ടിയുടെ സെയിൽസ് പോയിന്റുകൾ, ടോൾ പ്ലാസകൾ, പേ.ടി.എം. വാഹന ഏജൻസികൾ, ആർ.ടി.ഒ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടും ഓൺലൈനായും ലഭിക്കും. ആദ്യം 500 രൂപ നൽകണം. ഇതിൽ 200 രൂപ ഡെപ്പോസിറ്റ് 200 രൂപ പുതുക്കൽ തുക, 100 ഒറ്റത്തവണ ചാർജ്ജ്.മൊബൈൽ ഫോൺ നമ്ബർ, വിലാസം എന്നിവയുണ്ടെങ്കിൽ ഫാസ്ടാഗെടുക്കാം. പിന്നീട് തുക നൽകി റീചാർജ്ജ് ചെയ്യാം.