
പത്തനംതിട്ട: കോവിഡ് പ്രതിരോധിക്കാ ൻ മാസ്ക്കും സാമൂഹിക അകലവും പാലിക്കാൻ ചിലർ ഇപ്പോഴും വിമുഖത കാട്ടുന്നുണ്ട്. മൂവാറ്റു പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്.ടി.സി ബസില്‍ ഞായറാഴ്ച രാത്രിയോടെ മാസ്ക് ധരിക്കാത്തതിനെ ചൊല്ലി വക്ക് തര്‍ക്കം. യാത്രക്കാരന് കുത്തേറ്റു. കൊല്ലം പകല്കുറി സ്വദേശി ജോസിനാണ് കുത്തേറ്റത്.
സംഭവത്തില്‍ കന്യാകുമാരി സ്വദേശി റസല്‍ രാജു അറസ്റ്റിലായി. ബസ് അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. റസല്‍ രാജു മാസ്ക് ധരിക്കാത്തത് ജോസ് ചോദ്യം ചെയ്തത്. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന ടാപ്പിംഗ് കത്തിയെടുത്ത് റസല്‍ രാജു ജോസിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.