രാജ്യത്ത് നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം.. ഫാസ്ടാഗിന്റെ ലൈനില്‍ ടാഗില്ലാതെ വാഹനങ്ങള്‍ എത്തിയാല്‍ ഇരട്ടി തുക ടോളായി ഈടാക്കും…

രാജ്യത്ത് നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം. പലതവണ മാറ്റി വച്ചതിന് ശേഷമാണ് നാളെ മുതല്‍ രാജ്യ വ്യാപകമായി ഫാസ്ടാഗ് നടപ്പാക്കാനുള്ള തീരുമാനം. ടോള്‍ പിരിവിനായുള്ള ഇലക്‌ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. നാളെ മുതല്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തുന്ന തോടെ രാജ്യത്തെ ടോള്‍ പ്ലാസകളിലെ നീണ്ട ക്യൂ അവസാനിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നു. ടോള്‍ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ട് നല്‍കുന്ന ത് പൂര്‍ണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്കാകും ഇതോടെ രാജ്യത്തെ ടോള്‍ മാറുക. രാജ്യത്തെ ദേശീയ പാതകളിലെത്തുന്ന വാഹനങ്ങളില്‍ നാളെ മുതല്‍ ഇത് നിര്‍ബന്ധമാകും.

thrissur district

ഇതിനകം തന്നെ ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. ഇത് 100 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ ഒരു ലൈനിലൂടെ മാത്രമേ പണം നല്‍കി കടന്നു പോകാന്‍ സാധിക്കൂ. ഫാസ്ടാഗിന്റെ ലൈനില്‍ ടാഗില്ലാതെ വാഹനങ്ങള്‍ എത്തിയാല്‍ ഇരട്ടി തുക ടോളായി ഈടാക്കും.