
കൊച്ചി: രണ്ടാഴ്ചയ്ക്കകം ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിച്ചത്. ഇതിനായി കേരളാ ഗെയിമിംഗ് ആക്ടിൽ ഭേദഗതി വരുത്താനാണ് സർക്കാർ നീക്കം.
ഓൺലൈൻ ചൂതാട്ടം ഗൗരവതരമാണെന്ന് ഹൈക്കോടതി സർക്കാരിനെ അറിയിച്ചു. കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാർഹമാണെങ്കിലും ഓൺലൈൻ റമ്മിയടക്കമുളളവയ്ക്ക് നിയന്ത്രണമില്ലെന്നും, അതിനാൽ ഇവ നിരോധിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.