
താലൂക്ക് ഗവ.ആശുപത്രിയിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന വേദിക്ക് പുറത്താണ് രണ്ട് യുവ മോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ എത്തിയത്. ആശുപത്രി മതിൽക്കെട്ടിന് പുറത്ത് കാവലുണ്ടായിരുന്ന പൊലീസുകാർ ബല പ്രയോഗത്തിലൂടെ ഇവരെ തടഞ്ഞു. തുടർന്ന് ഇരു വരെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി.