
പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. വിലവര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ധനയാണ് പാചക വാതകത്തിനുണ്ടായത്. ഇതോടെ ഒരു സിലിണ്ടര്‍ പാചക വാതകത്തിന്റെ വില 726 രൂപയായി. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു.
.