കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും. ജില്ലാ കലക്ടർ ഇത് സംബന്ധിച്ച നിർദ്ദേശം മെഡിക്കൽ ഓഫിസർക്ക് നൽകി. ബില്ലുകൾ ആശുപത്രി അധികൃതരെ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുത്. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.