കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ ശാസ്ത്രം അനുവദിക്കുന്നുണ്ടെങ്കിലും സാഹചര്യം അനുവദിക്കാതെ ദുരിതത്തിലായി ഗവ. മെഡിക്കൽ കോളേജ് വൈറോളജി ലാബ്. കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാനുള്ള ഓട്ടോമാറ്റിക് ന്യൂക്ളിക് ആസിഡ് എക്സ്ട്രക്ഷൻ സിസ്റ്റം ഒരുക്കുന്നതിനായി ഒന്നരമാസം മുൻപ് രമ്യാ ഹരിദാസ് എം.പി. 37.27 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒരാഴ്ചയ്ക്കകം യന്ത്രം സ്ഥാപിക്കാനാകുമെന്നാണ് അന്ന് പറഞ്ഞിരുന്നതെങ്കിലും വിദേശത്തുനിന്നു കൊണ്ടുവരേണ്ട യന്ത്രം എപ്പോൾ എത്തിക്കാനാകുമെന്ന കാര്യത്തിൽ ആർക്കും ഇപ്പോഴും ഒരു നിശ്ചയവുമില്ല.
മെഡിക്കൽ കോളേജ് അധികൃതർ യന്ത്രം സ്ഥാപിക്കേണ്ട കമ്പനിയുടെമേൽ നിരന്തരം സമ്മർദം ചെലുത്തുന് നുണ്ടെങ്കിലും ഫലം കാണുന്നില്ല.
ഇൗ സാഹചര്യത്തിൽ വിഷയത്തിൽ ഉന്നത ഇടപെടലുകളൊന്നും ഉണ്ടാകുന്നില്ലെന്ന പരാതിയും ശക്തമായി. നിലവിൽ ഒരുദിവസം ശരാശരി നൂറ് കോവിഡ് പരിശോധനകളാണ് മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തുന്നത്.പുതിയ സംവിധാനം ഒരുക്കിയാൽ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കാൻ കഴിയും. പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും എത്തുന്നതോടെ കൂടുതൽ സാമ്പിളുകൾ പരിശോധിക്കേണ്ടിവരും.
ഇൗ അവസ്ഥയിൽ പോയാൽ എല്ലാം തകിടം മറിയുന്ന സ്ഥിതിയാണ്.