
കൊടുങ്ങല്ലൂർ: തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്ന് (ചൊവ്വ) പണിമുടക്കുന്നു. യുവാവിൻ്റെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ ചേർപ്പ് പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത്. എന്നാൽ കെ എസ് ആർടിസി ബസുകൾ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്