ഇരുപത്തൊന്നു ദിവസത്തിലധികമായി പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്തതിനാൽ തൃശൂർ ജില്ലയെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി.കോട്ടയത്തെയും തൃശൂര്‍ ജില്ലകളെയാണ് പുതിയതായി ഗ്രീന്‍ സോണില്‍ ഉൾപെടുത്തിയത്. കേന്ദ്ര മാനണ്ഡപ്രകാരം തന്നെയാണ് ഈ മാറ്റം. നിലവില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകള്‍ കൂടിയാണിത്.
ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കാം. കൂടാതെ രാവിലെ 7 മണി മുതൽ രാത്രി 7.30 വരെ കടകൾക്ക് തുറന്നു പ്രവർത്തിക്കാനും കഴിയും.