ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൗജന്യമായി മരുന്നുകൾ എത്തിച്ച് ഇരിങ്ങാലക്കുട പിങ്ക് പോലീസ്.ലോക്ക് ഡൗൺ സമയത്ത് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം വഴി നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനു വേണ്ട മരുന്നുകളാണ് ഫിറ്റ്നസ് ഫോർ യൂ എന്ന സംഘടനയുമായി സഹകരിച്ച് എത്തിച്ചു നൽകിയത്. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗീസ് ആശുപത്രി സൂപ്രണ്ട് എ. മിനിമോൾ ക്ക് മരുന്ന് നൽകി ഉൽഘാടനം നിർവ്വഹിച്ചു.പതിനഞ്ച് രോഗികൾക്കുള്ള 2 ആഴ്ചത്തേക്കുള്ള മരുന്നുകളാണ് ആദ്യ ഘട്ടത്തിൽ നൽകിയത്.ചടങ്ങിൽ കൗൺസിലർ, ജനമൈത്രി പോലീസ് അംഗങ്ങൾ, ഫിറ്റ്നെസ് ഫോർ യു സ്ഥാപനത്തിന്റെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഇതിനു പുറമെ നാല് കുടുംബങ്ങളെ പിങ്ക് പോലീസ് ഏറ്റെടുത്തിട്ടുണ്ട്. മാതൃകാപരമായ നിരവധിയായ പ്രവർത്തനങ്ങളാണ് പിങ്ക് പോലീസ് മേഖലയിൽ ഏറ്റെടുത്തിരിക്കുന്നത്.