ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീണ് യാത്രക്കാരന് ദാരു ണാന്ത്യം. ആലുവ സ്വദേശി 53-കാരൻ സുരേഷ് നാരായണ മേനോനാണ് മരി ച്ചത്. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങി തുടങ്ങിയത് ശ്രദ്ധയിൽപെട്ടതോടെ കടയുടെ സമീപത്ത് നിന്ന് സുരേഷ് ഓടിയെത്തി. വാതിലിന് അരികിലെ കൈപ്പിടിയിൽ പിടിച്ച് ചാടിക്കയറാൻ ശ്രമിക്കവേയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൈ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലെ വിടവിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ആളുകൾ ബഹളം വച്ചതോടെ ട്രെയിൻ നിർത്തി. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരി ച്ചു.