പൊതു ശ്മശാന ഭൂമി കൈയേറൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം..

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിൽ കോഴിപ്പതി വില്ലേജിൽ വാർഡ് 10-ൽപ്പെട്ട പൊതുശ്മശാന ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം.ബി രാജേഷ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ഭൂമി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തണം. പൊതു പ്രാധാന്യമുള്ള ആവശ്യം മുൻനിർത്തി നൽകിയ പരാതിയിൽ രണ്ടു വർഷമായിട്ടും നടപടികൾ ഉണ്ടായിട്ടില്ല. അടിയന്തരമായി ഭൂമി അളന്ന് തിട്ടപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.