ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും.

BANKING-INFORMATION-UPDATE-BANK-NEW

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശയ്ക്ക് അംഗീകാരം നൽകുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം. പുതിയ ശുപാർശയ്ക്ക് അംഗീകാരം വരുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റ് കൂടി അധികം പ്രവർത്തി സമയം വർധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17% കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പളവർധന.