പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങളെ ബാധിക്കില്ലെന്നു പൊലീസ്.

uruvayur temple guruvayoor

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ 17നു നടത്താൻ നിശ്ചയിച്ചിട്ടുള്ള വിവാഹ ചടങ്ങുകളെ ബാധിക്കില്ലെന്നു പൊലീസ്.

ആശങ്കയുമായി 40 വിവാഹ സംഘങ്ങളാണ് പൊലീസിനെ ബന്ധപ്പെട്ടത്. എല്ലാ വിവാഹവും നടത്താൻ സംവിധാനം ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി 17ന് 8 മണിക്ക് ക്ഷേത്ര ദർശനം നടത്തി 8.45ന് സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും. 6 മുതൽ 9 വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും.