
ഒളരി പുല്ലഴി റോഡില്‍ ഒളരി ജങ്ഷനില്‍ നിന്നും ആലിന് ചുവട് വരെ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 4) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. തൃശൂര്‍ ഭാഗത്തു നിന്നും പുല്ലഴി – പുതൂര്‍ക്കര എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ മദര്‍ ഹോസ്പിറ്റലിന് ശേഷം ഒളരി അമ്പലത്തിന് മുന്‍വശത്ത് കൂടിയുള്ള റോഡിലൂടെ പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.