
അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം. കാട്ടാന കബാലി റോഡില്‍ വാഹനങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടൂറിസ്റ്റുകളെ കടത്തിവിടേണ്ട എന്നാണ് തീരുമാനം. രാത്രി യാത്രക്കു നേരത്തെ തന്നെ നിയന്ത്രണം ഉണ്ടായിരുന്നു. ആനയുടെ സഞ്ചാരം വനം വകുപ്പ് നിരീക്ഷിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.