ലോകം മുഴുവൻ കോവിഡിനെ സർവ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുകയാണ്. ലോക്ക് ഡൗണിലും കലയിലൂടെ പ്രതിരോധത്തിന്റെയും ബോധവത്കരണത്തിന്റെയും പടപ്പാട്ടാവുകയാണ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങളുടെ തിരുവാതിരക്കളി. കൈ കഴുകുന്നതിന്റെയും മുഖം മറക്കുന്നതിന്റെയും പ്രധാന്യവുമെല്ലാം തിരുവാതിര ശീലുകളിൽ നിറയുന്നുണ്ട്.