സംസ്ഥാനത്ത് വോട്ടു രേഖപ്പെടുത്താനെത്തിയ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു..

thrissur containment -covid-zone

സംസ്ഥാനത്ത് വോട്ടു രേഖപ്പെടുത്താനെത്തിയ രണ്ടു പേര്‍ കുഴഞ്ഞുവീണു മരിച്ചു. ആറന്മുളയിലും കോട്ടയത്തുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്ത് ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെന്റ്. മര്‍സില്‍നാസ് ഗേള്‍സ് ഹൈസ്‌കൂളിലെ 25-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുറകോട്ട് മറിഞ്ഞു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

ആറന്മുള മണ്ഡലത്തിലെ 8-ാം നമ്പര്‍ ബൂത്തായ വള്ളംകുളം ഗവ.യുപിഎസില്‍ വോട്ട് ചെയ്യാന്‍ എത്തിയ ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ബൂത്തില്‍ വച്ച് കുഴഞ്ഞു വീണ ഗോപിനാഥ കുറുപ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

thrissur news