
മറയൂര്‍: വിനോദ യാത്രാ സംഘത്തിലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. തൃശൂരില്‍ നിന്നും മറയൂര്‍ കാന്തല്ലൂരിലെ ത്തിയ കുന്നംകുളം കുറ്റികാട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ വീട്ടില്‍ ജിഷ്ണു (25) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടയാണ് കുന്നകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജിഷ്ണുവും സുഹൃത്തുക്കളും കാന്തല്ലൂരിലെത്തിയത്.
ഇവിടെ താമസിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഞായറാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോള്‍ യാത്രക്കിടെ വാഹനത്തിനുള്ളില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുന്നതായി സുഹൃത്തുക്കളോട് ജിഷ്ണു പറഞ്ഞു. ഉടന്‍ തന്നെ കോവില്‍ക്കടവിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ പോലീസ് എത്തി കോ വിഡ് പരിശോധനയ്ക്കും പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ് സുലോചന. സഹോദരി ജിഷ്ണ.