അതി മാരക മയക്കുമരുന്നുമായി തൃശ്ശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ..

തൃശ്ശൂർ : ബൈക്കിൽ അതിമാരക 500 മയക്കുമരുന്ന് ഗുളികകളുമായ് 2 യുവാക്കളെ എക്സെെസ് പിടികൂടി. തൃശ്ശൂര്‍ കല്ലൂർ കൊല്ലക്കുന്ന് സ്വദേശി സിയോൺ, മുളയം സ്വദേശി ബോണി എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി ലായിരുന്നു റെയ്ഡ്.

തൃശ്ശൂര്‍ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി ആർ ഹരിനന്ദനന്റെ നേതൃത്തിൽ തൃശ്ശൂര്‍ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡില്‍ ഗുളികകളുമായി സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഇവരില്‍ നിന്നും 500 നൈട്രോ സെപാം ഗുളികകള്‍ പിടികൂടി. ഈ മയക്കുമരുന്ന് ഗുളികകൾ തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയിൽ നിന്നും മറ്റൊരു പ്രമുഖ മെഡിക്കൽ ഷോപ്പിൽ നിന്നുമാണ് വാങ്ങിയതെന്ന് തൃശ്ശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി എ സലിം പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചിട്ടുണ്ട്.

പ്രമുഖ ഡോക്ടർമാരുടെ കുറിപ്പടികളും മെഡിസിൻ ബില്ലുകളും അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഗുളികകൾ ഉപയോഗിക്കുന്നവർക്കിടയിലെ കോഡ് സംഭാഷണങ്ങൾ പിടിയിലായവരുടെ ഫോണിൽ നിന്നും എക്സെെസ് ശേഖരിച്ചിട്ടുണ്ട്. ആദ്യമായാണ് തൃശ്ശൂരില്‍ ഇത്ര അധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്നത്. ഒരു ഗുളിക 50 രുപ മുതൽ 200 രുപ വരെ വിലക്കാണ് ഇവർ വിൽക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ഇവരുടെ ഫോണിലേക്ക് 600ൽ അധികം കോളുകളാണ് മയക്കുമരുന്ന് ആവശ്യപ്പെട്ട് വന്നത്.

ഗുളികകള്‍ വാങ്ങിയ സ്ഥാപനങ്ങളെ പറ്റി എക്സൈസ് അന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. പ്രമുഖ ഹോസ്പിറ്റൽ , മരുന്ന് മൊത്തവ്യാപാരം , മെഡിക്കൽ ഷോപ്പു കൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രീവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, PA വിനോജ് ഉദ്യോഗസ്ഥരായ കൃഷ്ണ പ്രസാദ് , രാജു NR, സനീഷ്കുമാർ, വിപിൻ TC,ഷാജു MG, ബിജു KR , മനോജ്, നിവ്യ ജോർജ്ജ് , സതീഷ്കുമാർ, സജീവ് , TR സുനിൽ , ജെയ്സൻ ജോസ് , അരുണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്…