ഇന്ന് തൃശൂർ നാട്ടികയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ച ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ചടങ്ങിൽ സംബന്ധിച്ച് കൊണ്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ വാക്കുകൾ: 👇👇

ഇന്ന് തൃശൂർ നാട്ടികയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ച ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ലോകത്ത് തന്നെ മാതൃകാപരമായ പ്രവർത്തനങ്ങളാണ്. കോ വിഡിനെ പ്രതിരോധിക്കുന്നതിനായി കേരളം കാഴ്ചവെക്കുന്നത്. വെറും 32 ദിവസത്തിനുള്ളിലാണ് എല്ലാ സൗകര്യങ്ങളോടുകൂടിയ ഈ ഒരു ചികിത്സാകേന്ദ്രം നാട്ടികയിൽ  ഒരുക്കിയിട്ടുള്ളത്.

ഏകദേശം 2 കോടി രൂപയിലധികം  ചിലവിട്ടാണ് 32 ദിവസത്തിനുള്ളിൽ നാട്ടികയിലെ ലുലു ഗ്രൂപ്പിൻ്റെ എം.എ. പ്രോജക്ട്സിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് കോവിഡ് ഫസ്റ്റ്  ലൈൻ  ട്രീറ്റ്മെൻ്റ് സെൻ്റർ  ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി  ഒരുക്കിയിട്ടുള്ളത്

ചടങ്ങിൽ സംബന്ധിച്ച് കൊണ്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ വാക്കുകൾ: എല്ലാ ആധുനികമായ സൗകര്യങ്ങൾ  ഏർപ്പെടുത്തു കൊണ്ടുള്ള ചികിത്സാ കേന്ദ്രം ഒരുക്കുവാൻ സാധിച്ചതിൽ   ഒരു നാട്ടികക്കാരനെന്ന നിലയിൽ  എനിക്ക് വളരെ അഭിമാനമുണ്ട്. ഭാവിയിലും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും മുൻ പന്തിയിൽ തന്നെ ഉണ്ടാകും..