ജില്ലയില്‍ ഇന്ന് (Aug-28) – തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു…

Covid-Update-thrissur-district-collector

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 28) 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4005 ആണ്. ഇതുവരെ രോഗമുക്തരായത് 2640 പേർ ഇതിൽ 23 പേരുടെ രോഗ ഉറവിടമറിയില്ല.

രോഗം സ്ഥിരീകരിച്ചവരിൽ 171 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 43, ആർഎംഎസ് ക്ലസ്റ്റർ 5 , ദയ ക്ലസ്റ്റർ 3, അമല ക്ലസ്റ്റർ 5, ടസാര ക്ലസ്റ്റർ 7 , ജനത ക്ലസ്റ്റർ 1, അംബേദ്കർ കോളനി ക്ലസ്റ്റർ 1, പോലീസ് 1, ആരോഗ്യ പ്രവർത്തകർ 2, മറ്റ് സമ്പർക്കം 87, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 2, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 9 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണ ത്തിന്റെ കണക്ക്.

തൃശൂർ ജില്ലയിൽ 9044 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 187 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 2640 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. വെള്ളിയാഴ്ച 3340 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3855 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 81319 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .