ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു കോവിഡ് രോഗിക്ക് ഓക്സിജൻ നൽകാൻ സമൂഹത്തിലെ ആർക്കും ചെറിയൊരു തുക സംഭാവന ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ്.
കേന്ദ്രീകൃത സക്ഷൻ സംവിധാനം, ഓക്സിജൻ കിട്ടുന്ന രോഗികളെ പരിചരിക്കാൻ ഉള്ള സംവിധാനങ്ങൾ, മോണിറ്ററുകൾ, സെൻട്രൽ ഗ്യാസ് പ്ലാന്റ് നവീകരണം എന്നിവ ഒരുക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
നാലു ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയിലൂടെ മെഡിക്കൽ കോളേജിൽ 600 ബെഡുകളിലേക്ക് കേന്ദ്രീകൃത ഓക്സിജൻ സംവിധാനവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തും. ഇതുമായി സഹകരിക്കുന്ന വ്യക്തികളെ ആദരിക്കുകയും ചെയ്യും.