കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റുകളിലൊന്നാണ് തൃശൂർ ശക്തൻതമ്പുരാൻ നഗർ മാർക്കറ്റ്. സംസ്ഥാനത്തിനു പുറത്തു നിന്നും പച്ചക്കറികളും പലവ്യഞ്ജനങ്ങളും കയറ്റി, മാർക്കറ്റിൽ എത്തുന്ന വാഹനങ്ങളെ കൈകാര്യം ചെയ്യുന്നതിലും തൃശൂർ സിറ്റി പോലീസ് സ്വീകരിച്ച ഫലപ്രദമായ കോ വിഡ്-19 പ്രതിരോധ നടപടികളുമാണ് ഇന്നലെ ബഹു. കേരള മുഖ്യമന്ത്രിയുടെ പ്രശംസക്ക് കാരണമായത്. തൃശൂർ സിറ്റി പോലീസ് ഏർപ്പെടുത്തിയ മാർക്കറ്റ് മാനേജ്മെന്റ് സംവിധാനത്തിലെ പ്രധാനപ്പെട്ട സവിശേഷതകൾ പൊതുജനങ്ങളുടെ അറിവിലേക്ക്.
1- അന്യ സംസ്ഥാനത്തു നിന്നും എത്തുന്ന വാഹനങ്ങൾ മാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി വാഹനങ്ങളുടെ പുറം ഭാഗങ്ങളും, ചക്രങ്ങളും സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായിനികൊണ്ട് അണുവിമുക്തമാക്കും.
1- ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്ലീനർമാർക്കും ശരീരശുദ്ധി വരുത്താനും കുളിക്കാനും പ്രത്യേക ബാത്റൂം ഏർപ്പാട് അകിയിട്ടുണ്ട് . 3- ഡ്രൈവറും ക്ലീനറും ശരീരശുദ്ധി വരുത്തി തിരിച്ചു വന്നാൽ ടോക്കൺ നൽകിയതിന് ശേഷം മാത്രം വാഹനം മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കും. വാഹനത്തിനുളളിൽ നിന്നും ഡ്രൈവർക്കും ക്ലീനർക്കും പുറത്തിറങ്ങാൻ അനുവാദമില്ല.
4- ലോറിയിൽ നിന്നും ചരക്ക് കയറ്റിറക്ക് നടത്തുന്ന തൊഴിലാളികൾക്കും പ്രത്യേക ശ്രദ്ധയോടെയുള്ള ഇട പെടൽ. ചരക്കിറക്കി കഴിഞ്ഞാൽ ശരീര ശുദ്ധിയാക്കാലും നിർബന്ധം. 5- സാമൂഹ്യ അകലം കൃത്യമായി നടപ്പാക്കാൻ മാർക്കറ്റിൽ എത്തുന്ന മൊത്തക്കച്ച വടക്കാർക്കും ചില്ലറ വിൽപ്പനക്കാർക്കും പാസ് മുഖേന മാത്രം പ്രവേശനം.
6- തൃശൂരിലെ ഇതര മാർക്കറ്റുകളായ ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി, മീൻ മാർക്കറ്റ് എന്നിവിടങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ തന്നെയാണ് നടത്തിയത്.