ജില്ലയിൽ കോ വിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിലെ ആവശ്യത്തിലേക്കായി എല്ലാ സ്വകാര്യ ആംബുലൻസുകളും രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. covid 19jagratha.kerala.nic.in എന്ന വെബ് പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലയിൽ ഏഴ് ജോയിന്റ് ആർ ടി ഒ ഓഫീസുകളിൽ സ്വകാര്യ ആംബുലൻസ് രജിസ്ട്രേഷന് വേണ്ടിയുള്ള ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും.
രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ജില്ലാ ട്രാൻസ്പോർട്ട് കൺട്രോൾ റൂമിന്റെ 9400063732 നമ്പറിലും കൺട്രോൾ റൂം ചാർജ്ജ് ഓഫീസറുടെ 9020822833 നമ്പറിലും ബന്ധപ്പെടണം. ആർടിഓഫീസ്, ഫോൺ നമ്പർ എന്നിവ യഥാക്രമത്തിൽ. തൃശൂർ-9746884717, തലപ്പിളളി-9495975331, തൃപ്രയാർ-9447068650, ഗുരുവായൂർ-9447432882, ചാലക്കുടി-9446160422, ഇരിങ്ങാലക്കുട-9447480344, കൊടുങ്ങല്ലൂർ-9495763002.