തൃശ്ശൂർ: മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ പ്ലാവിൻ ചുവടിന് സമീപം താമസിക്കുന്ന അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ചു. ക്ലോസറ്റിലേക്ക് വീണ നവജാത ശിശു മര ണ മടഞ്ഞു. പ്രസവ വിവരം മറച്ചുവെച്ചതിനും കുഞ്ഞിനെ ഒളിപ്പിച്ചതിനും 22കാരിയായ യുവതിക്കെതിരെ പൊലിസ് കേസെടുത്തു. ചാലക്കുടിയിലെ കോളജിൽ പി ജി ക്ക് പഠിക്കുന്ന വിദ്യാർത്ഥി ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തോളമായി മുള്ളൂർക്കയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അമിത രക്ത സ്രാവത്തെ തുടർന്ന് യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശു പത്രിയിലെത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതർ മെഡിക്കൽ കോളജിലേക്ക് പറഞ്ഞ് വിട്ടു. ഇവിടെ നടന്ന പരിശോധ നയിലാണ് യുവതി പ്ര സവിച്ചതായി കണ്ടെത്തിയത്. തുടർന്ന് ന വജാത ശിശുവിനെ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടൊപ്പം ഡോക്ടർമാർ പൊലിസിലും വിവരമറിയിച്ചു. അധികൃതരുടെ നിർദ്ദേശ പ്രകാരം വീട്ടിലെത്തിയ യുവതിയുടെ പിതാവ് ക്ലോസറ്റിൽ കുട്ടി മ രി ച്ച് കിടക്കുന്നതാണ് കണ്ടത് .
തുടർന്ന് കഴു കി വൃ ത്തി യാക്കി പോളി ത്തീൻ കവറിൽ പൊതഞ്ഞു ശേഷം യുവതിയുടെ കോളജ് ബാഗിൽ ആകി മെഡിക്കൽ കോളജിലേക്ക് കൊണ്ടു വരുന്നതിനിടെ ചെറുതുരുത്തി ഇൻസ് പെക്ടർ ഹൗസ് സ്റ്റേഷൻ ഓഫീസർ ഷാജുവിൻ്റെ നേതൃത്വത്തിൽ പൊലിസെത്തി കസ്റ്റഡിയിലെടു ക്കുകയയിരുന്നു. പോ സ്റ്റ് മോർ ട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ അറസ്റ്റും, നടപടികളും സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. ആൺ കുട്ടിയുടെ മൃത ദേഹം പോസ്റ്റ് മോർട്ടം നടത്തി സംസ്കരിച്ചു.