ജില്ലയിൽ 14 പേർക്ക് കൂടി കോ വിഡ്:15007 പേർ നിരീക്ഷണത്തിൽ…

തൃശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച (ജൂൺ 23) 14 പേർക്ക് കൂടി കോ വി ഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്, പുരുഷൻ), ജൂൺ 16 ന് കുവൈറ്റിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (59 വയസ്സ്, പുരുഷൻ),

ജൂൺ 19 ന് സൗദി അറേബ്യയിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (41 വയസ്സ്, സ്ത്രീ), ജൂൺ 19 ന് ആന്ധ്രപ്രദേശിൽ നിന്ന് വന്ന നെടുപുഴ സ്വദേശി (30 വയസ്സ്, പുരുഷൻ), ജൂൺ 15 ന് ബഹ്‌റൈനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (22 വയസ്സ്, പുരുഷൻ), ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (38 വയസ്സ്, പുരുഷൻ), ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (56 വയസ്സ്, സ്ത്രീ), കുവൈറ്റിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി (28 വയസ്സ്, പുരുഷൻ), ജൂൺ 13 ന് ഷാർജയിൽ നിന്ന് വന്ന തൃശൂർ കിഴക്കേകോട്ട സ്വദേശി (41 വയസ്സ്, പുരുഷൻ), ജൂൺ 17 ന് ചെന്നൈയിൽ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി (56 വയസ്സ്, പുരുഷൻ), ജൂൺ 13 ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി (48 വയസ്സ്, പുരുഷൻ),

സൗദി അറേബ്യയിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി (28 വയസ്സ്, പുരുഷൻ), കുന്നംകുളം സ്വദേശി (49 വയസ്സ്, പുരുഷൻ) എന്നീ 14 പേർക്കാണ് ചൊവ്വാഴ്ച (ജൂൺ 23) ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയിൽ കോ വിഡ് 19 സ്ഥിരീകരിച്ച 103 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. കോ വിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14862 പേരും ആശുപത്രികളിൽ 145 പേരും ഉൾപ്പെടെ ആകെ 15007 പേരാണ് നിരീക്ഷണത്തിലുളളത്.

ചൊവ്വാഴ്ച (ജൂൺ 23) നിരീക്ഷണത്തിന്റെ ഭാഗമായി 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാർജ്ജ് ചെയ്തു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 1165 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 777 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു. ചൊവ്വാഴ്ച (ജൂൺ 23) അയച്ച 212 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 7872 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 7512 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 360 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2630 ആളുകളുടെ സാമ്പിളുകൾ പരി ശോധനയ്ക്ക് അയച്ചു.

ചൊവ്വാഴ്ച (ജൂൺ 23) 464 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 40970 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ- സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച (ജൂൺ 23) 175 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 590 പേരെ സ്‌ക്രീൻ ചെയ്തു.