പഞ്ചായത്ത് രാജ് മന്ത്രാലയം സമ്മാനിയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ ഈ (2020) വർഷത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീനദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരം “തൃശൂർ ജില്ലാ പഞ്ചായത്തിന്”. 2018-19 കാലയളവിലെ പ്രവർത്തന മികവിനാണ് അംഗീകാരം. വെള്ളിയാഴ്ച യാണ്(ജൂൺ 19) പഞ്ചായത്ത് രാജ് മന്ത്രാലയം പുരസ്കാരം പ്രഖ്യാപിച്ചത്.
ഈവർഷം തൃശൂർ ജില്ലാ പഞ്ചായത്തിന് കേരളത്തിൽ നിന്ന് മാത്രമാണ് ഈ അംഗീ കാരം ലഭിച്ചത്. ആദ്യ മായാണ് തൃശൂർ ജില്ലാ പഞ്ചായത്തിന് ഈ ദേശീയ പുരസ്കാരം ലഭിക്കുന്നത്. പഞ്ചായത്ത് രാജ് മന്ത്രാലയം സംസ്ഥാന സർക്കാർവഴി കൈമാറുന്ന പ്രോത്സാഹന തുകയും പ്രശസ്തി പത്രവുമാണ് ലഭിക്കുക.