തൃശ്ശൂർ അത്താണിയിലെ ചെരുപ്പ് കടയ്ക്ക് ആണ് അഗ്നിബാ ധയുണ്ടായത് ജനങ്ങൾക്ക് പ രിഭ്രാന്തി പരത്തി. തനിമ ഫുട് വെയർ എന്ന ഷോപ്പിലാണ് ഇന്ന് രാവിലെ തീ പടർന്നത്. തൊട്ടടുത്തുള്ള പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് ഇത് ആദ്യം കണ്ടതും അ ഗ്നിശമനസേന വിവരം അറിയിച്ചതും.
നാട്ടുകാരും അഗ്നിശമന സേനാ അംഗങ്ങളും ചേർന്ന് തീയണച്ചു. ഷോർട്ട് സർക്യൂട്ട് മൂലം ആണ് തീ പടർന്നതെന്ന് പ്രാഥമിക വിലയിരുത്തൽ. ഏകദേശം അഞ്ച് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു എന്നും ഒരു വിധം എല്ലാ സാധനങ്ങളും ക ത്തി നശിച്ചു എന്നും കടയുടമ ചെറു പറമ്പിൽ നിതിൻ പറഞ്ഞു.