സുരക്ഷാ മുൻകരുതലുകളോടെ ദേശീയ സാമ്പിൾ സർവേകൾ ആരംഭിച്ചു

കോവിഡ്‌ സുരക്ഷാ മുൻകരുതലുകൾ പൂർണ്ണമായി പാലിച്ചുകൊണ്ട് വിവിധ ദേശീയ സാമ്പിൾ സർവ്വേകൾ ജില്ലയിൽ ആരംഭിച്ചു. എഴുപത്തെട്ടാമത് സാമൂഹിക സാമ്പത്തിക സർവേ, തൊഴിൽ സേനാ സർവേ, അർബൻ ഫ്രെയിം സർവേ എന്നിവയാണ് കണ്ടെയ്മെൻറ് സോണുകൾ ഒഴികെയുള്ള വിവിധ സാമ്പിൾ യൂനിറ്റുകളിൽ നടത്തുന്നത്.

തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെ സർവേ കോഴിക്കോട് എൻ.എസ്.ഒയാണ് നടത്തുന്നത്. ജില്ലാ കളക്ടർമാർമാരുമായും പ്രാദേശിക ഭരണകൂടങ്ങളുമായും ഇക്കാര്യം ചർച്ച ചെയ്തതായി റീജ്യനൽ ഡയറക്ടർ അറിയിച്ചു.