ലുലു ഗ്രൂപ്പിന്റെ പുതിയ മാർക്കറ്റിംഗ്‌ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി വി നന്ദകുമാറിന് സ്ഥാനക്കയറ്റം

കഴിഞ്ഞ 20 വർഷമായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി നോക്കുകയും ഇപ്പോൾ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന വി നന്ദകുമാറിനെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ഡയറക്റ്റർ ആയി സ്ഥാനക്കയറ്റം നൽകികൊണ്ട് ലുലു ഗ്രൂപ്പ് വാർത്ത കുറിപ്പ് പ്രസിദ്ധീകരിച്ചു.


നന്ദകുമാറിന്റെ പുതിയ ചുമതലയിൽ മാർക്കറ്റിംഗും, സോഷ്യൽ മീഡിയ, കമ്മ്യൂണിക്കേഷൻസ് സി എസ് ആർ ഇനീഷ്യേറ്റീവ്സ് തുടങ്ങീ വിവിധ മേഖലകളുടെ നിയന്ത്രണം ഉൾപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം മിഡിൽ ഈസ്ററ് മാർക്കറ്റിംഗ്പ്രൊ ഫഷണലുകളുടെ കൂട്ടത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന അഞ്ച് പേരിൽ ഒരാളായി ഫോബ്‌സ് അടക്കമുള്ള മാഗസിനുകൾ തിരഞ്ഞടുക്കപ്പെട്ട വ്യക്തിത്വമാണ്