നിയന്ത്രണങ്ങൾ ലംഘിച്ച് പാസില്ലാതെ കേരളത്തിൽ പ്രവേശിച്ച മലക്കപ്പാറ സ്വദേശിയായ കൃഷ്ണകുമാറിനെതിരെ പോലീസ് കേസെടുത്തു. ഫാക്ടറിക്ക് സമീപം താമസിക്കുന്ന യുവാവിനെ വീട്ടിൽ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിലാക്കി.
ഊടുവഴികളിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ ചൊവ്വാഴ്ച രാവിലെ പന്നിമേട് എത്തിയത്. തുടർന്ന് വാൽപ്പാറയിലേക്ക് കടന്നു. പ്രദേശവാസികൾ ആരോഗ്യവകുപ്പിൽ വിവരം അറിയിച്ചപ്പോഴാണ് പോലീസ് വിവരം അറിയുന്നത്. തുടർന്ന് യുവാവിന്റെ പേരിൽ കേസെടുത്ത് നിരീക്ഷണത്തിൽ ആക്കുകയായിരുന്നു.