അനധികൃതമായി സൂക്ഷിച്ച നാലു ലോഡ് പാചകവാതക സിലിൻഡറുകൾ വടക്കേക്കാട് നിന്നും പിടിച്ചെടുത്തു. 514 സിലിൻഡറുകളാണ് ഇതിൽ ഉണ്ടായിരുന്നത്.
വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിൻഡറുകളാണ് മതിയായ രേഖകളില്ലാതെ വാഹനങ്ങളിൽ സൂക്ഷിച്ചിരുന്നത്. പൊതുവിതരണവകുപ്പും ജി.എസ്.ടി. സ്ക്വാഡും നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് പിടിച്ചത്.
പരിശോധനയെ തുടർന്ന് വാഹനങ്ങളും സിലിൻഡറുകളും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ പോലീസിനും, സിലിൻഡറുകൾ ഗുരുവായൂർ, പാവറട്ടി, ചാവക്കാട് മേഖലയിലെ ഏജൻസികൾക്കും കൈമാറി.
താലൂക്ക് സപ്ലൈ ഓഫീസർ ടി. ജയദേവ്, ജി.എസ്.ടി. ഓഫീസർ പി. ഹരിദാസ്, ഡെപ്യൂട്ടി തഹസിൽദാർ ടി.ബി. സുജയ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.