കുറഞ്ഞ സ്ഥല പരിമിതിയും പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ വിളവ് നേടുക എന്ന കൃഷിരീതിയാണ് ജൈവ ഗൃഹം സംയോജിത കൃഷിരീതി. സ്വയംപര്യാപ്തത സാധ്യമാകും വിധം സംയോജിത കൃഷിരീതി ഓരോ വീടുകളിലും തുടങ്ങുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണിത്.
പോഷക സുരക്ഷ ഉറപ്പുവരുത്തുക, ശാസ്ത്രീയ കൃഷി രീതി അനുവർത്തിക്കുക വഴി പുരയിടത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടി കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, തേനീച്ച എന്നിവയെല്ലാം ഉൾപ്പെടുത്തി കർഷകന് പരമാവധി ആദായം ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്.
ജൈവ ഗൃഹം പദ്ധതി പ്രകാരം 30,000 രൂപ മുതൽ 50,000 വരെ ആനുകൂല്യം ലഭിക്കും. താൽപര്യമുള്ള കർഷകർ അപേക്ഷാ ഫോറം പൂരിപ്പിച്ച് ജൂൺ 7നകം പൂക്കോട് കൃഷിഭവനിൽ നേരിട്ട് എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് പൂക്കോട് കൃഷിഭവനുമായി ബന്ധപ്പെടുക.