കൊടുങ്ങല്ലൂരുകാർക്ക് ആശ്വാസമായി സഞ്ചരിക്കുന്ന ആശുപത്രി പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭ, താലൂക്ക് ഗവ.ആശുപത്രി, മാള ഹോളി ഗ്രെയ്സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഡ്വ.വി.ആർ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും നേരിട്ട് ചികിത്സയ്ക്ക് എത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരെ അവരുടെ വാർഡുകളിൽ സഞ്ചരിക്കുന്ന ആശുപത്രികളുമായി ചെന്ന് ചികിത്സ നൽകുന്ന പദ്ധതിയാണിത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ മൊബൈൽ ആശുപത്രികളിൽ ചികിത്സ നൽകും. ഒരു നഴ്സും ഫാർമസിസ്റ്റും കൂടെയുണ്ടാകും.
മരുന്നിന്റെ ചെലവ് എം എൽ എ ഫണ്ടിൽ നിന്ന് നൽകും. ആദ്യ ദിവസം മേത്തലയിൽ എത്തിയാണ് ചികിത്സ നടത്തിയത്. സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം താലൂക്ക് ആശുപത്രി പരിസരത്ത് അഡ്വ.വി ആർ സുനിൽ കുമാർ എംഎൽഎ നിർവ്വഹിച്ചു.