ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനം ആരംഭിച്ച തുണിക്കടകളിൽ ട്രയൽ റൂമുകൾ പ്രവർത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
രോഗപ്പകർച്ചാ സാധ്യത കണക്കിലെടുത്താണ് നടപടി.
സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം കടകളിൽ ട്രയൽ റൂമുകൾ അടച്ചിടുകയും ചെയ്താൽ രോഗം പകരാനുള്ള സാധ്യതകൾ കുറയ്ക്കാനാവും.
തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികൾ ഇക്കാര്യം ഉറപ്പ് വരുത്താൻ പരിശോധന നടത്തും. ട്രയൽ റൂമുകൾ പ്രവർത്തിപ്പിക്കുന്ന തുണിക്കടകളുടെ പ്രവർത്താനുമതി റദ്ദാക്കുമെന്നും കളക്ടർ അറിയിച്ചു.