കോവിഡ് ബാധിച്ച് മരിച്ച ഖദീജകുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
നാലു പേരടങ്ങിയ സംഘമാണ് ശവസംസ്കാരം നടത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 6 മണിക്ക് ശേഷമാണ് സംസ്കരിക്കാൻ വേണ്ടി ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടുത്തിരുത്തി ജുമാമസ്ജിദിലേക്ക് കൊണ്ടുപോയത്.
വൈറ്റ് ഗാർഡ് പ്രവർത്തകരാണ് കബറടക്കം നടത്തിയത്. ഇവർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലനം നൽകിയിരുന്നു. ചടങ്ങിൽ ബന്ധുക്കൾ ആരെയും പങ്കെടുപ്പിച്ചില്ല.