കോവിഡ് പ്രതിരോധ പ്രവർത്തന നങ്ങൾക്ക് ഊർജ്ജം പകരാൻ അൾട്രാവയലറ്റ് സ്റ്റെറിലൈസറുമായി തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ.
കോളേജിലെ സ്കിൽ സെന്ററും നാഷണൽ സർവീസ് സ്കീം യൂണിറ്റും ചേർന്നാണ് സ്റ്റെറിലൈസർ വികസിപ്പിച്ചത്. ബോക്സിനുള്ളിൽ സ്ഥാപിച്ച ട്യൂബ് അൾട്രാവയലറ്റ് രശ്മികൾ ഉണ്ടാക്കി കീടങ്ങളെ നശിപ്പിക്കുന്നു. സൂക്ഷിക്കേണ്ട വസ്തുക്കളുമായി ബോക്സ് അടച്ചാൽ അൾട്രാവയലറ്റ് സ്റ്റെറിലൈസർ പ്രവർത്തിക്കും.
സെൻസറുകളും ബോക്സിൽ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സമയം ക്രമീകരിക്കാനും സൗകര്യമുണ്ട്. ബോക്സിൽ മാസ്ക്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കാം. കൂടാതെ ഓവർ ഹെഡ് മാസ്കുകളും തുണിമാസ്കുകളും നിർമിച്ചിട്ടുണ്ട്. ആവശ്യമനുസരിച്ച് ആരോഗ് യപ്രവർത്തകർക്ക് നൽകാനാണ് തീരുമാനമെന്ന് സ്കിൽ സെന്റർ മേധാവി പറഞ്ഞു.