ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത് 947പേരാണ്. വീടുകളിൽ 934 പേരും ആശുപത്രികളിൽ 13 പേരുമാണ് നിരീക്ഷണത്തിൽ തുടരുന്നത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴുപേരെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. പുതിയതായി മൂന്നുപേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
കോവിഡ് പരിശോധന ഊർജിത പ്പെടുത്തു ന്നതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിലെ 254 പേരുടെ സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗ്രീൻ സോൺ ആയെന്ന ആശ്വാസ മുണ്ടെങ്കിലും കനത്ത ജാഗ്രത തന്നെയാണ് ജില്ലയിലും തുടരുന്നത്. നിരീക്ഷണവും പരിശോധനയും നിയന്ത്രണങ്ങളും കർശനമായി തന്നെ തുടരും







