ചൂരൽമലയിൽ കനത്ത മഴ രക്ഷാ പ്രവർത്തനം തുടരുന്നു..

വയനാട്. ചൂരൽമലയിൽ കനത്ത മഴ തുടരുന്നു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം. മുണ്ടക്കൈ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്ക് രൂക്ഷമെന്ന് റിപ്പോർട്ട്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരുന്നു. പ്രദേശത്ത് നിന്ന് വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കളക്ടർ അറിയിച്ചു.