എയർഇന്ത്യ വിമാനം തകർന്നുവീണു.

എയർഇന്ത്യ വിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട് നിമിഷങ്ങൾക്കകമാണ് വിമാനം തകർന്ന് വീണത്. ഇന്ന് ജൂൺ 12 ന് ഉച്ചയ്ക്ക് ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം

സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്‌സ്‌ യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌തത്‌. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിൻ്റെ വ്യാപ്‌തി വർധിപ്പിക്കുന്നു.