ഈ മാസത്തെ റേഷൻ വിതരണം ഇന്നുകൂടി..

മേയ് മാസത്തെ വിതരണം ഇന്നു പൂർത്തിയാകാനിരിക്കെ ഇനിയും ലക്ഷക്കണക്കിനു പേർക്കു റേഷൻ ലഭിച്ചില്ല. 95.02 ലക്ഷം കാർഡ് ഉടമകളിൽ ഇതു വരെ 67.68 ലക്ഷം (71.23%) പേരാണു റേഷൻ വാങ്ങിയത്. ഇന്നലെ 4.61 ലക്ഷം പേർ റേഷൻ വാങ്ങി ഇത്രയും പേർ ഇന്നു വാങ്ങിയാലും മുൻ മാസങ്ങളിലെക്കാൾ വിതരണത്തോത് കുറവായിരിക്കും. ഏപ്രിലിൽ 75.91 ലക്ഷം, മാർച്ചിൽ 76.53 ലക്ഷം, ഫെബ്രുവരി യിൽ 77.48 ലക്ഷം, ജനുവരിയിൽ 78.17 ലക്ഷം എന്നിങ്ങനെയാണ് റേഷൻ വാങ്ങിയ കാർഡ് ഉടമകളുടെ എണ്ണം.